24X7 HELPLINES
Police: 04735-202016Ambulance: 04735 203232Fire: 101KSRTC Nilakkal: 04735-202019
All Helplines
Lord Ayyappan Logo Sabari PortalDistrict Administration, Pathanamthitta
112 Office Login
SWAMI SARANAM Sanctum closed · opens 15 Nov 2026

Sabarimala Pilgrim Gateway Operations Portal

Official Digital Coordination Platform of the District Administration, Pathanamthitta for Mandala – Makaravilakku pilgrim facilitation, crowd surveillance, and real-time temple operations.

Real-Time Sabarimala Operations

Latest readings entered by the control rooms and monitoring stations. Each card shows when it was last updated.

Figures refresh about every 2 minutes

Pilgrim Queue & Darshan Wait

Sannidhanam Nadapandhal Movement · Season opens 15 Nov 2026
Normal
0Minutes waiting
Queue Segment FlowNormal
Monitoring CheckpointPampa

Weather & Rain

Pilgrim Zone Telemetry
Season opens 15 Nov 2026
SannidhanamLight Rain • Rain: 0 mm · Rain: 0 mm
25°C
Pampa TriveniFog • Rain: 0 mm · Rain: 0 mm
24°C
Nilakkal BaseSunny • Rain: 0 mm · Rain: 0 mm
30°C

Safety & Help

Helplines, official notices, complaints and guidance.

Emergency Directory & 24x7 Control Rooms

Direct contact lines to district emergency operations and pilgrim assistance centers

Daily Pooja Timings & Darshan Schedule

Official Sanctum Schedule with Live Active Pooja Tracking

Full Pooja Schedule

Morning Darshan03:00 AM – 01:00 PM

    Evening Darshan03:00 PM – 11:00 PM

      Pilgrim Services

      Plan your yatra: booking, facilities, stay, fuel and parking.

      Facility Finder New

      Find medical help, drinking water, toilets, food and rest points along the route.

      Trekking Routes & Pilgrim Waypoints

      Waypoints, distance markers, and medical safety stations along pilgrimage paths

      Emergency Assistance

      Live Route Status: Nilakkal to Sannidhanam New

      Choose what to show (crowd, medical, water, toilets), then tap a waypoint for its crowd level, wait and nearby services.

      Loading…

      Nilakkal to Pamba: KSRTC chain bus, 22 km. Pamba to Sannidhanam: about 4.5 km on foot, 2.5 to 3.5 hours, via Swami Ayyappan Road and Marakkoottam.

        Pamba – Sannidhanam Direct Route

        Primary pedestrian corridor via Swami Ayyappan Road & Marakkoottam. Equipped with emergency medical cardiac centers, drinking water kiosks, and emergency stairways.

        Distance: ~4.5 kmTrek: 2.5 – 3.5 hrs

        Erumeli Traditional Forest Path

        The sacred traditional forest trail via Kalaketty, Azhutha River, Karimala, and Cheriyanavattom to Pamba. Suitable for seasoned pilgrims taking the traditional pilgrimage vows.

        Distance: ~48 kmDuration: 2 Days

        Nilakkal Base & Transit Facilities

        Main vehicular base with capacity for 10,000+ vehicles. KSRTC operates round-the-clock continuous chain buses to Pamba. Pilgrim amenities and cloak rooms available.

        Capacity: 10,000+ VehiclesServices: 24x7 Chain

        Press News

        Latest news from the District Administration, Pathanamthitta

        ശബരി പോർട്ടൽ-വാട്സാപ്പിൽ ചോദിക്കാം; മറുപടി ലഭിക്കുംNEW

        ശബരി ചാറ്റ്ബോട്ടിലൂടെ വാട്സാപ്പിൽ തന്നെ ആവശ്യമായ വിവരങ്ങൾ തേടാം. യാത്ര, ഗതാഗതം, താമസം, ആരോഗ്യസേവനങ്ങൾ, ദർശനം, അടിയന്തര സഹായം തുടങ്ങിയ വിഷയങ്ങളിൽ സംവാദരീതിയിൽ വിവരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വിവിധ വക… Read more

        ശബരി ചാറ്റ്ബോട്ടിലൂടെ വാട്സാപ്പിൽ തന്നെ ആവശ്യമായ വിവരങ്ങൾ തേടാം. യാത്ര, ഗതാഗതം, താമസം, ആരോഗ്യസേവനങ്ങൾ, ദർശനം, അടിയന്തര സഹായം തുടങ്ങിയ വിഷയങ്ങളിൽ സംവാദരീതിയിൽ വിവരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വിവിധ വകുപ്പുകളുടെ ഹെൽപ്പ് ലൈൻ നമ്പറുകളും പോർട്ടലിൽ നൽകിയിട്ടുണ്ട്.

        ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി മുതൽ ഹാജർ വരെ ഡിജിറ്റൽ

        പൊതുജനങ്ങൾക്കുള്ള സേവനങ്ങൾക്കു പുറമേ തീർത്ഥാടനവുമായി ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വിപുലമായ ഡാഷ്ബോർഡും പോർട്ടലിലുണ്ട്. വിവിധ വകുപ്പുകളിൽനിന്ന് ജീവനക്കാരെ നാമനിർദേശം ചെയ്യുന്നതിനും ജില്ലാ ഓഫീസുകൾ വഴി അപേക്ഷകൾ കൈമാറുന്നതിനും മുൻഗണനാക്രമത്തിൽ ഡ്യൂട്ടി അനുവദിക്കുന്നതിനും സംവിധാനമുണ്ട്. ഡ്യൂട്ടി ഉത്തരവ് ലഭിച്ചാൽ ജീവനക്കാർക്ക് വാട്സാപ്പ് സന്ദേശവും ബന്ധപ്പെട്ട ഓഫീസുകൾക്ക് ഇ-മെയിലും ലഭിക്കും.

        ഡ്യൂട്ടി ബ്ലോക്ക് അടിസ്ഥാനത്തിൽ ഹാജർ രേഖപ്പെടുത്താനും ഹാജരാകാത്ത ജീവനക്കാർക്ക് സ്വയം അറിയിപ്പ് നൽകാനും കഴിയും. ഡ്യൂട്ടി മജിസ്ട്രേറ്റുമാരുടെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും നാലുമണിക്കൂർ ഇടവിട്ടുള്ള പ്രവർത്തന റിപ്പോർട്ടുകൾ ഒപ്പിട്ട പി.ഡി.എഫ് രൂപത്തിൽ സമർപ്പിക്കാം. ജീവനക്കാരുടെ പ്രവർത്തന വിലയിരുത്തൽ, യോഗങ്ങളുടെ മിനിറ്റ്സ്, ഉത്തരവുകൾ, ചുമതലകൾ, പ്രവർത്തന റിപ്പോർട്ടുകൾ എന്നിവയും ഡിജിറ്റലായി കൈകാര്യം ചെയ്യാം.

        ശുചീകരണം മുതൽ ആശുപത്രി പ്രവർത്തനം വരെ തത്സമയ നിരീക്ഷണം

        സന്നിധാനത്തെ ശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി 15 മേഖലകളായി തിരിച്ചിട്ടുണ്ട്. ഓരോ മേഖലയിലും മേൽനോട്ട ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഏകദേശം 300 മുതൽ 400 വരെ ശുചീകരണ തൊഴിലാളികളുടെ പ്രവർത്തനം ഈ സംവിധാനത്തിലൂടെ നിരീക്ഷിക്കാനാകും. ഓരോ മൂന്ന് മണിക്കൂർ ഇടവിട്ടും മേൽനോട്ട ഉദ്യോഗസ്ഥരുടെ മൊബൈലിൽ സ്വയം പ്രവർത്തിക്കുന്ന ടിക്കറ്റ് ലഭിക്കും. ശുചീകരണം നടത്തിയതും നേരിടുന്ന പ്രശ്നങ്ങളും ഇതിലൂടെ രേഖപ്പെടുത്തണം.

        ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും ആശുപത്രികളിലെ ഒ.പി, ഐ.പി വിവരങ്ങളും രോഗികളുടെ റഫറലും തുടർചികിത്സയും ഡിജിറ്റലായി രേഖപ്പെടുത്തും. ഒരു ആശുപത്രിയിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്ന രോഗികളുടെ തുടർചികിത്സാ വിവരങ്ങളും നിരീക്ഷിക്കാം. ആശുപത്രികൾക്ക് പ്രത്യേക റഫറൽ ലോഗിൻ സൗകര്യമുണ്ട്. മരണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് സ്വയം ഇ-മെയിൽ സന്ദേശം ലഭിക്കും.

        തീർത്ഥാടകർക്ക് സേവനം നൽകുന്ന ആരോഗ്യസംവിധാനത്തിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ പുതിയ സംവിധാനം നിർണായകമാകും.

        മൂന്ന് കേന്ദ്രങ്ങളിൽ സംയോജിത നിയന്ത്രണ സംവിധാനം

        സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും നേതൃത്വത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്ന അടിയന്തര പ്രവർത്തനകേന്ദ്രങ്ങൾ ഇത്തവണ സംയോജിത നിയന്ത്രണകേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിലൂടെ പരാതികൾ അതത് വകുപ്പുകൾക്ക് കൈമാറി പരിഹാരം ഉറപ്പാക്കാം.

        പരാതി നൽകുന്നയാളുടെ സ്ഥാനം കൃത്യമായി തിരിച്ചറിയാൻ ജിയോ ഫെൻസിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് നിലയ്ക്കലിലെ പ്രശ്നം റിപ്പോർട്ട് ചെയ്യാൻ ബന്ധപ്പെട്ട ഭൗമമേഖലയിൽനിന്നുതന്നെ പരാതി നൽകണം. പരാതിയുടെ സ്ഥലം തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട നിയന്ത്രണകേന്ദ്രത്തിലേക്കും വകുപ്പിന്റെ ലോഗിനിലേക്കും വിവരം സ്വയം കൈമാറും. കാലാവസ്ഥ, താപനില, ജലസംഭരണികളിലെ ജലനിരപ്പ്, വന്യമൃഗങ്ങളുടെ ആക്രമണം, വാഹനാപകടങ്ങൾ, കെ.എസ്.ആർ.ടി.സി സർവീസുകൾ, വിലനിയന്ത്രണ സ്ക്വാഡുകളുടെ പരിശോധനകൾ തുടങ്ങിയ വിവരങ്ങളും ഡാഷ്ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

        ഉദ്യോഗസ്ഥരുടെ സാങ്കേതിക മികവിൽ കുറഞ്ഞ ചെലവിൽ വികസനം

        പുറത്തുള്ള സോഫ്റ്റ്‌വെയർ കമ്പനികളെ ആശ്രയിക്കാതെ പത്തനംതിട്ട കളക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് അജിത് ശ്രീനിവാസും ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ റവന്യൂ ഇൻസ്പെക്ടർ യഗേഷ് ബിയും ചേർന്നാണ് പോർട്ടലിന്റെ രൂപകൽപ്പനയും വികസനവും നിർവഹിച്ചത്. ഔദ്യോഗിക ജോലികൾക്കുശേഷമുള്ള രാത്രിസമയങ്ങളിലും അവധി ദിവസങ്ങളിലുമാണ് ഇവർ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

        കഴിഞ്ഞ വർഷം സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ആരംഭിച്ച ഡിജിറ്റൽ സംവിധാനത്തിന്റെ വിപുലീകരണമാണ് ഇത്തവണ പൊതുജനങ്ങൾക്കും തീർത്ഥാടകർക്കും പ്രയോജനപ്പെടുന്ന രീതിയിൽ നടപ്പാക്കുന്നത്.

        സാങ്കേതികവിദ്യയെ ഭരണനിർവഹണത്തിന്റെ ഭാഗമാക്കി തീർത്ഥാടകരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്ന ഈ സംരംഭം ശബരിമല തീർത്ഥാടനത്തിന്റെ സംഘാടനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കളക്ടർ നിസാമുദീൻ എ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് തത്സമയ വിവരങ്ങൾ, വകുപ്പുകൾക്ക് ഏകോപിത പ്രവർത്തനം, തീർത്ഥാടകർക്ക് സേവനങ്ങൾ വിരൽത്തുമ്പിൽ എന്നിങ്ങനെ മൂന്ന് തലങ്ങളിലും സംവിധാനം പ

        തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ: ശബരി പോർട്ടലിന് തുടക്കമായി

        തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ: ശബരി പോർട്ടലിന് തുടക്കമായി ശബരി പോർട്ടലും വാട്സാപ്പ് ചാറ്റ്ബോട്ടും റവന്യു മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു ശബരിമല തീർത്ഥാടനത്തിന്റെ ഓരോ ഘട്ടവും ഡിജിറ… Read more

        തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ: ശബരി പോർട്ടലിന് തുടക്കമായി

        ശബരി പോർട്ടലും വാട്സാപ്പ് ചാറ്റ്ബോട്ടും റവന്യു മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു

        ശബരിമല തീർത്ഥാടനത്തിന്റെ ഓരോ ഘട്ടവും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരീക്ഷിക്കാനും തീർത്ഥാടകർക്ക് ആവശ്യമായ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കാനും
        പോർട്ടൽ സഹായിക്കുമെന്ന് മന്ത്രി ചുണ്ടിക്കാട്ടി

        തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ തേടി വിവിധ ഓഫീസുകളെയും വകുപ്പുകളെയും സമീപിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഈ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. അതേസമയം, ശബരിമലയിലെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ തത്സമയം നിരീക്ഷിക്കാനും പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് നേരിട്ട് എത്തിക്കാനും നടപടികളുടെ പുരോഗതി വിലയിരുത്താനും കഴിയുന്ന ഭരണനിർവഹണ സംവിധാനവും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

        കാണാതായവരെ കണ്ടെത്താനും നഷ്ടപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാനും ഡിജിറ്റൽ സഹായം

        തീർത്ഥാടനകാലത്ത് തിരക്കിനിടയിൽ കൂട്ടംതെറ്റിപ്പോകുന്നവരെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ട സാധനങ്ങൾ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനും പോർട്ടലിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരാൾ കാണാതായാൽ പോർട്ടലിലൂടെ വിവരം റിപ്പോർട്ട് ചെയ്യാം. ഇത് സ്വയം പൊലീസ് കൺട്രോൾ റൂമിലേക്ക് കൈമാറും. പൊലീസ് സ്വീകരിക്കുന്ന നടപടികളുടെ വിവരം പരാതിക്കാരന് വാട്സാപ്പ് സന്ദേശമായി ലഭിക്കും.

        കൂട്ടംതെറ്റിയ കുട്ടികൾ, മുതിർന്നവർ, മറ്റ് തീർത്ഥാടകർ എന്നിവരെ കണ്ടെത്തുന്നതിനുള്ള സഹായവും ഇതിലൂടെ ലഭ്യമാക്കുകയാണ് ലക്ഷ്യം. നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങളെക്കുറിച്ചും കളഞ്ഞുകിട്ടിയ വസ്തുക്കളെക്കുറിച്ചും വിവരം നൽകാം. പരാതികൾക്ക് ഫോട്ടോകൾ കൂടി ചേർക്കാനുള്ള സൗകര്യമുണ്ട്. പരാതി ലഭിക്കുന്നതുമുതൽ തുടർനടപടികൾ വരെയുള്ള വിവരങ്ങൾ ഡിജിറ്റലായി കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് സംവിധാനം.

        ശബരിമലയിലെ സൗകര്യങ്ങൾ മാപ്പിൽ; യാത്രയും ദർശനവും എളുപ്പമാക്കാം

        sabariportaldcpta.in എന്ന വെബ്സൈറ്റിലൂടെ മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും പോർട്ടൽ ഉപയോഗിക്കാം. പ്രത്യേക ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടതില്ല. വെർച്വൽ ക്യൂ ബുക്കിങ്ങിനുള്ള ലിങ്കും ഇതിൽ ലഭ്യമാണ്.

        പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കുടിവെള്ള കേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, മെഡിക്കൽ സഹായകേന്ദ്രങ്ങൾ, ആശുപത്രികൾ, പൊലീസ് സേവനങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, എ.ടി.എം കൗണ്ടറുകൾ തുടങ്ങിയവയുടെ സ്ഥാനം ശബരി മാപ്പിലൂടെ കണ്ടെത്താം. മൊബൈലിലെ ലൊക്കേഷൻ ഉപയോഗിച്ച് ഏറ്റവും അടുത്തുള്ള സൗകര്യങ്ങൾ തിരിച്ചറിയാനും ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അവിടേക്കുള്ള വഴി കണ്ടെത്താനും കഴിയും.

        ദർശനത്തിനുള്ള കാത്തിരിപ്പ് സമയം, ദർശനം പൂർത്തിയാക്കിയ തീർത്ഥാടകരുടെ എണ്ണം, പൂജാസമയങ്ങൾ, ദർശന ഷെഡ്യൂൾ, പമ്പ ത്രിവേണി സ്നാനഘട്ടത്തിലെ ജലനിരപ്പ്, സ്നാനഘട്ടം തുറന്നതോ അടച്ചതോ എന്ന വിവരം തുടങ്ങിയവയും പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക അറിയിപ്പുകൾ, മുന്നറിയിപ്പുകൾ, തീർത്ഥാടകർ പാലിക്കേണ്ട നിർദേശങ്ങൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, ട്രെക്കിങ് പാതകൾ എന്നിവയും ലഭ്യമാകും.

        ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ ഒരിടത്ത്

        കെ.എസ്.ആർ.ടി.സി സംവിധാനവുമായുള്ള സാങ്കേതിക സംയോജനം പോർട്ടലിന്റെ പ്രധാന സവിശേഷതയാണ്. പമ്പയിൽനിന്ന് വിവിധ കേന്ദ്രങ്ങളിലേക്കുള്ള ദീർഘദൂര ബസ് സർവീസുകൾ, നിലയ്ക്കൽ-പമ്പ ചെയിൻ സർവീസുകൾ, ശബരിമല സ്പെഷ്യൽ സർവീസുകൾ എന്നിവയുടെ വിവരങ്ങൾ ലഭിക്കും. അടുത്ത അരമണിക്കൂറിലും ഒരു മണിക്കൂറിലും ലഭ്യമായ സർവീസുകൾ പ്രത്യേകം തിരിച്ചറിയാനും ടിക്കറ്റ് ബുക്കിങ്ങിനായി കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലേക്ക് പോകാനും കഴിയും.

        ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെ ട്രെയിൻ സമയവിവരങ്ങളും പോർട്ടലിൽ ലഭ്യമാണ്. കേരളത്തിലെ സർക്കാർ ആശുപത്രികളുടെയും മെഡിക്കൽ കോളജുകളുടെയും ലൊക്കേഷൻ, ഫോൺ നമ്പർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ വിവരത്തിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് വിളിക്കാം. താമസസൗകര്യങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും.

        അമിതവില ഈടാക്കിയാൽ ബിൽ സഹിതം പരാതി

        പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലെ കടകളിലെ വിലനിയന്ത്രണത്തിനും പോർട്ടലിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വിവിധ സാധനങ്ങളുടെ ഔദ്യോഗിക വില പല ഭാഷകളിലും ലഭ്യമാക്കിയിട്ടുണ്ട്. 'ചെക്ക് മൈ ബിൽ' സംവിധാനത്തിലൂടെ വാങ്ങിയ സാധനങ്ങളുടെ വില പരിശോധിക്കാം. അധികവില ഈടാക്കുകയോ ബിൽ നൽകാതിരിക്കുകയോ ചെയ്താൽ കടയുടെ വിവരങ്ങൾ സഹിതം പരാതി നൽകാം.

        ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവം : പന്തളം ഇടത്താവളത്തില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി കെ മുരളീധരന്‍

        ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവം : പന്തളം ഇടത്താവളത്തില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി കെ മുരളീധരന്‍ ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്ത… Read more

        ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവം : പന്തളം ഇടത്താവളത്തില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി കെ മുരളീധരന്‍

        ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. പന്തളം ക്ഷേത്രം ഇടത്താവളത്തില്‍ ദേവസ്വം ബോര്‍ഡും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു മന്ത്രി. നവംബര്‍ 17 ന് തീര്‍ത്ഥാടനകാലം ആരംഭിക്കുകയാണ്. തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും സുഗമായി ദര്‍ശനം നടത്താന്‍ അവസരമൊരുക്കും. ഇതിന്റെ തയ്യാറെടുപ്പുകള്‍ ജൂലൈ മാസം മുതല്‍ തന്നെ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും നേതൃത്വത്തില്‍ ഉന്നതതല യോഗങ്ങള്‍ നടത്തി.
        മുഖ്യമന്ത്രി പമ്പയിലും സന്നിധാനത്തും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
        ശബരിമലയോളം തന്നെ പ്രാധാന്യമുള്ള പന്തളത്തും വകുപ്പുകള്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. വാട്ടര്‍ അതോറിറ്റി പന്തളത്തും സമീപ പ്രദേശത്തും തടസ്സമില്ലാതെ കുടിവെള്ളം ലഭ്യമാക്കണം. കുളികടവുകളിലെ ചെളിയും എക്കലും നീക്കം ചെയ്യുന്നത്, കടവുകളുടെ പരിപാലനം, മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് എന്നിവ ഇറിഗേഷന്‍ വകുപ്പ് ഉറപ്പാക്കണം. കെഎസ്ഇബിയുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് മുമ്പായി പൂര്‍ത്തിയാക്കണം. വൈദ്യുതി തടസപ്പെടുത്തിയുള്ള പ്രവൃത്തികള്‍ പിന്നീട് അനുവദിക്കില്ല. അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റുന്നതിനും തിരുവാഭരണ പാതയ്ക്ക് വഴിതെളിക്കുന്നതിനുമുള്ള ചുമതല വനം വകുപ്പിനാണ്. കെഎസ്ആര്‍ടിസി പന്തളത്തുനിന്ന് പമ്പയിലേക്കും തിരികെയും പ്രത്യേക ബസ് സര്‍വീസുകള്‍ ക്രമീകരിക്കണം. ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ പ്രത്യേക പരിഗണന നല്‍കി നടപ്പാക്കും. ആവശ്യത്തിന് മരുന്നും കൂടുതല്‍ ആംബുലന്‍സുകളുടെ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. പന്തളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പാതകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന ഉണ്ടാകും.
        തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം വേണ്ട വിഷയങ്ങള്‍ അടിയന്തരമായി അറിയിക്കാനും മന്ത്രി നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡിന്റെ പ്രവൃത്തികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി.
        പരാതിരഹിത തീര്‍ത്ഥാടന കാലം ഒരുക്കുന്നതിന് വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണം. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടത്തേണ്ട പ്രവൃത്തികള്‍ ഈ തീര്‍ത്ഥാടന കാലം കഴിയുമ്പോള്‍ തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

        ആന്റോ ആന്റണി എം പി, സി വി ശാന്തകുമാര്‍ എം എല്‍ എ, റവന്യൂ (ദേവസ്വം) സെക്രട്ടറി എം.ജി. രാജമാണിക്യം, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്, തിരുവല്ല സബ് കലക്ടര്‍ പാര്‍വതി ഗോപകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ വിനീത അനില്‍, പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ എം ആര്‍ കൃഷണകുമാരി, വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം മണിക്കുട്ടന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ്, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, പന്തളം കൊട്ടാരം നിര്‍വാഹകസമിതി സെക്രട്ടറി എം ആര്‍ സുരേഷ് വര്‍മ്മ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

        ശബരിമല തീർത്ഥാടനം: തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി പമ്പയും സന്നിധാനവും

        ശബരിമല തീർത്ഥാടനം: തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി പമ്പയും സന്നിധാനവും ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനായി മുന്നൊരുക്കങ്ങൾ പൂർ… Read more

        ശബരിമല തീർത്ഥാടനം: തീർത്ഥാടകരെ വരവേൽക്കാൻ ഒരുങ്ങി പമ്പയും സന്നിധാനവും

        ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനായി മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി പത്തനംതിട്ട ജില്ല. റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാറിന്റെ അധ്യക്ഷതയിൽ പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ സുരക്ഷ, ആരോഗ്യസംരക്ഷണം, ഗതാഗതം, ശുചിത്വം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ വിപുലമായ ക്രമീകരണങ്ങൾ വിലയിരുത്തി.

        പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് കൺട്രോൾ റൂമുകൾ സജ്ജമാക്കും. പ്രധാന വകുപ്പുകളിലെ നോഡൽ ഓഫീസർമാർ ഇവിടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. നിലയ്ക്കലിൽ പോലീസിന്റെ കൺട്രോൾ റൂമും ഇന്റഗ്രേറ്റഡ് കൺട്രോൾ റൂമും ഒരുമിച്ചായിരിക്കും പ്രവർത്തിക്കുക. തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പ്രത്യേക മോണിറ്ററിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തെ 18 സെക്ടറുകളായും പമ്പ, നിലയ്ക്കൽ മേഖലകളെ 15 സെക്ടറുകളായും തിരിച്ച് മോണിറ്ററിംഗ് ഓഫീസർമാരെ നിയോഗിക്കും. വിന്യസിക്കേണ്ട പോലീസ് സേനയും അഗ്നിരക്ഷാ സേനയും പൂർണ സജ്ജമാണ്.

        തീർത്ഥാടന പാതകളിലും കാനനപാതയിലുമായി 22 എമർജൻസി മെഡിക്കൽ സെന്ററുകൾ നവംബർ 10-ഓടെ പ്രവർത്തനസജ്ജമാകും. സന്നിധാനത്ത് മൂന്ന് ആംബുലൻസുകളുടെ സേവനമുണ്ടാവും. അതോടൊപ്പം കാനനപാതയിൽ ഓഫ് റോഡ് ആംബുലൻസും ഇത്തവണ ആദ്യമായി സജ്ജമാക്കും. കരിമല ഡിസ്പെൻസറിയിൽ തീർത്ഥാടനത്തിന്റെ ആദ്യ ദിവസം മുതൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പുമായി നടപടി സ്വീകരിച്ചിട്ടുണ്ട്.

        അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ സമീപത്തെ ചികിത്സാകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് 120 സന്നദ്ധപ്രവർത്തകരടങ്ങുന്ന സ്ട്രെച്ചർ സർവീസ് പ്രവർത്തിക്കും. ഡ്യൂട്ടിയിലുള്ള നഴ്സിംഗ് ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവർക്ക് സിപിആർ പരിശീലനവും നൽകും. 22 കേന്ദ്രങ്ങളിൽ സിപിആർ സേവനം ലഭ്യമാക്കും.

        തീർത്ഥാടനകാലത്ത് ശുചിത്വം ഉറപ്പാക്കുന്നതിന് ശുചിത്വ മിഷന്റെ 'നിർമ്മലം ശബരിമല' പദ്ധതിയുടെ ഭാഗമായി വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കും. പത്തനംതിട്ട ജില്ലയിലെ ശബരിമലയിലേക്കുള്ള എല്ലാ പ്രധാന റോഡുകളിലും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിദ്യാർഥികൾ, വിവിധ സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ നവംബർ 9-ന് മെഗാ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിക്കും. 15-നകം റോഡുകൾ. പൂർണ്ണമായും മാലിന്യമുക്തമാക്കും.

        ജില്ലാ കളക്ടർ ചെയർമാനായും അടൂർ ആർഡിഒ കൺവീനറുമായ,,സാനിറ്റേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആയിരത്തോളം സേനാംഗങ്ങൾ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. നട തുറക്കുന്നതിന് മുൻപ് തന്നെ പ്രധാന കേന്ദ്രങ്ങളിലെ ശുചീകരണം പൂർത്തിയാക്കും. ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ 50 ടണ്ണോളം പഴയ മാലിന്യവും സ്ക്രാപ്പും ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. പമ്പയിൽ ഭക്തർ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ക്ലീൻ കേരള കമ്പനി മുഖേന ശേഖരിച്ച് നീക്കം ചെയ്യും. പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുന്നതിനൊപ്പം മാലിന്യം വേർതിരിച്ച് നിക്ഷേപിക്കാൻ പ്രധാന കേന്ദ്രങ്ങളിൽ പ്രത്യേക ബിന്നുകളും സ്ഥാപിക്കും. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണവും അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കലും നടത്തും.

        മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പമ്പ മുതൽ ളാഹ വരെയുള്ള റോഡിൽ 'സേഫ് സോൺ' പദ്ധതി നടപ്പാക്കും. 24 മണിക്കൂറും റോഡ് സുരക്ഷാ പട്രോളിംഗും മൊബൈൽ വർക്ക്‌ഷോപ്പ് സൗകര്യവും ഇതിന്റെ ഭാഗമായി ലഭ്യമാക്കും. കെഎസ്ആർടിസി ബസുകളുടെ സുരക്ഷാ ഓഡിറ്റും ട്രാക്ടറുകളുടെ പരിശോധനയും ഡ്രൈവർമാർക്കുള്ള പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്. നവംബർ 11, 12 തീയതികളിൽ ട്രാക്ടറുകൾക്ക് പരിശോധനാ സ്റ്റിക്കറുകൾ വിതരണം ചെയ്യും. നിലയ്ക്കലിൽ പോലീസിന്റെ എ.ഐ അധിഷ്ഠിത പാർക്കിംഗ് സംവിധാനവും ഒരുക്കും.

        ക്യൂവിൽ കാത്തുനിൽക്കുന്ന തീർത്ഥാടകർക്ക് ആദ്യ ദിവസം മുതൽ കുടിവെള്ളവും ലഘുഭക്ഷണവും വിതരണം ചെയ്യും. ഡോളി സേവനത്തിന് ഏകീകൃത നിരക്ക് ഉറപ്പാക്കുന്നതിനായി പ്രീപെയ്ഡ് കൗണ്ടർ സംവിധാനം ഏർപ്പെടുത്തും. ഇതിന്റെ രജിസ്ട്രേഷൻ നവംബർ 12-നകം പൂർത്തിയാക്കും. പമ്പയിലും സന്നിധാനത്തുമുള്ള ശൗചാലയങ്ങൾ തീർത്ഥാടകർക്ക് ഇത്തവണ സൗജന്യമായി ഉപയോഗിക്കാനാകും.

        പമ്പയിലെ ജലലഭ്യത വാട്ടർ അതോറിറ്റി ഉറപ്പാക്കും. ഏകദേശം 30 കുളിക്കടവുകളുടെ ശുചീകരണവും ബാരിക്കേഡ് നിർമാണവും പൂർത്തിയാക്കിയിട്ടുണ്ട്. നവംബർ 12-നകം വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും കുളിക്കടവുകളിലും പരിസരങ്ങളിലും വെളിച്ചം ഉറപ്പാക്കുകയും ചെയ്യും. പമ്പയിലും പരിസരങ്ങളിലും തെരുവുവിളക്കുകളുടെ പ്രവർത്തനവും ഉറപ്പാക്കും.

        തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള എട്ട് ഇടത്താവളങ്

        ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി

        ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കൊപ്പം മികച്ച സേവനാനുഭവവും ഉറപ… Read more

        ശബരിമല തീർത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി

        ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കൊപ്പം മികച്ച സേവനാനുഭവവും ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഏകോപനത്തോടെയും ഉത്തരവാദിത്വബോധത്തോടെയും പ്രവർത്തിക്കണമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ നിർദേശിച്ചു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടന്ന റവന്യൂ വകുപ്പിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

        പോരായ്മകൾ സംഭവിച്ചശേഷം പരിഹരിക്കുന്നതിനുപകരം അവ മുൻകൂട്ടി ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ് അവലോകന യോഗങ്ങളുടെ ലക്ഷ്യം. രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകരുത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇടത്താവളത്തിൽ നടന്ന യോഗത്തിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇതിനകം നടന്ന വിവിധ അവലോകന യോഗങ്ങളിലും ഒരുക്കങ്ങൾ വിലയിരുത്തിയിട്ടുണ്ട്.

        വിവിധ വകുപ്പുകൾ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗത്തിൽ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഫണ്ട് അപര്യാപ്തത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ചില സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ജില്ലാ കളക്ടറും എഡിഎമ്മും നിരവധി യോഗങ്ങൾ വിളിച്ചുചേർത്ത് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മികച്ച നേതൃത്വം നൽകുന്നുണ്ടെന്ന് ചൂണ്ടികാട്ടിയ മന്ത്രി അവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

        ശുചിത്വത്തിന് പ്രത്യേക പരിഗണന

        ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയങ്ങളിലൊന്ന് പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും ശുചിത്വമാണെന്ന് മന്ത്രി പറഞ്ഞു. പമ്പയിൽ ആചാരത്തിന്റെ ഭാഗമെന്ന നിലയിൽ വസ്ത്രങ്ങൾ പുഴയിൽ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കാൻ വ്യാപകമായ ബോധവത്കരണ പ്രചാരണം നടത്തണം. ഇത് കേരളത്തിന്റെ ആചാരത്തിന്റെ ഭാഗമല്ലെന്ന സന്ദേശം തീർത്ഥാടകരിലേക്ക് എത്തിക്കണം. വർഷങ്ങളായി തുടരുന്ന ശീലങ്ങൾ പെട്ടെന്ന് മാറ്റാൻ കഴിയില്ലെന്നതിനാൽ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനും പ്രത്യേക സംവിധാനം ഒരുക്കണം. ഈ വർഷം ശുചിത്വ പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേട്ടം കൈവരിക്കാനാകണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും മന്ത്രി നിർദേശിച്ചു.

        നിലയ്ക്കലിലും വൈദ്യുത വാഹന ചാർജിങ് സൗകര്യം

        വൈദ്യുത വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ചാർജിങ് സൗകര്യങ്ങൾ പര്യാപ്തമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പമ്പയിലെ ഒരു ചാർജിങ് കേന്ദ്രം മാത്രം മതിയാകില്ല. നിലയ്ക്കലിലും ചാർജിങ് കേന്ദ്രം സ്ഥാപിക്കണം. ഒരേസമയം നിരവധി വാഹനങ്ങൾ എത്തുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ കുറഞ്ഞത് രണ്ട് ചാർജിങ് കേന്ദ്രങ്ങളെങ്കിലും ഈ തീർത്ഥാടനകാലത്ത് സജ്ജമാക്കണം. ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

        തീർത്ഥാടകർക്ക് ബഹുഭാഷാ അറിയിപ്പുകൾ

        കേരളത്തിന് പുറത്തുനിന്ന് എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ അവരുടെ ഭാഷകളിൽ ലഭ്യമാക്കണം. സന്നിധാനത്തും പമ്പയിലും തീർത്ഥാടകർ കൂടുതലായി ഒത്തുകൂടുന്ന സ്ഥലങ്ങളിലും വിവിധ ഭാഷകളിലുള്ള അറിയിപ്പുകൾ നൽകാനുള്ള സംവിധാനം വിപുലീകരിക്കണം. മലയാളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് മനസ്സിലാകുന്ന ഭാഷകളിലും അനൗൺസ്മെന്റുകൾ ഉറപ്പാക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

        തീർത്ഥാടകർക്ക് സുരക്ഷിതത്വവും സംതൃപ്തിയും ഉറപ്പാക്കണം

        അപകടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ ഒറ്റപ്പെട്ടുപോകുന്ന തീർത്ഥാടകർക്ക് സഹായം വേഗത്തിൽ ലഭ്യമാക്കണം. പോലീസ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ ഏകോപനത്തിലൂടെ അടിയന്തര സഹായ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം. കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലും തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകരുത്.

        ദർശനത്തിലൂടെ ലഭിക്കുന്ന ആത്മീയ സംതൃപ്തിക്കൊപ്പം വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളിലൂടെയും സന്തോഷത്തോടെയും സുരക്ഷിതത്വബോധത്തോടെയും മടങ്ങാൻ ഓരോ തീർത്ഥാടകനും കഴിയണം. തീർത്ഥാടന കേന്ദ്രത്തിലെ സേവനമികവിന്റെ പ്രധാന അളവുകോൽ അതായിരിക്കണം. ഇതിനായി എല്ലാ വകുപ്പുകളും മത്സരബുദ്ധിയോടെ മികച്ച സേവനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

        ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക താൽപര്യത്തിൽ തയ്യാറാക്കിയ ശബരി പോർട്ടലിന്റെ പ്രവർത്തനോദ്ഘാടനവും മന്ത്രി നിർവഹിച്ചു.